ചായ കുടിക്കുമ്പോഴും അടുക്കളയില്‍ ജോലി ചെയ്യുമ്പോഴും ദൈവത്തെ ആരാധിക്കാം, എങ്ങനെയെന്നറിയണോ?

ദൈവത്തെ ആരാധിക്കാന്‍ കൃത്യമായ സമയം വേണമെന്നുണ്ടോ, ചില സ്ഥലങ്ങള്‍ വേണമെന്നുണ്ടോ. ഇല്ല എന്നതാണ് സത്യം. നാം ആയിരിക്കുന്ന ഏത് അവസ്ഥയിലും സാഹചര്യത്തിലും നമുക്ക് ദൈവത്തെ ആരാധിക്കാം. പക്ഷേ അതിനുള്ള മനസ്സ് ഉണ്ടാവണമെന്ന് മാത്രം. ഇതാ ഇങ്ങനെയൊരു പ്രാര്‍ത്ഥന മനസ്സില്‍ സൂക്ഷിക്കൂ. എന്നിട്ട് എപ്പോഴും അല്ലെങ്കില്‍ സാധിക്കുന്നത്ര വേളയിലെല്ലാം ഈ പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിടൂ.

ഓ കര്‍ത്താവേ ഞാനിതാ നിന്റെ തിരുമുമ്പില്‍ നില്ക്കുന്നു. എന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനീയന്‍ അങ്ങ് മാത്രമാണ്. കാരണം അങ്ങെന്റെ ദൈവമാണ്..എന്റെ സ്രഷ്ടാവാണ്. എന്റെ അപ്പനാണ്. എന്റെ ജീവിതത്തെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ ജീവിതത്തെ അങ്ങ് ഏറ്റെടുക്കണമേ. എനിക്കുള്ളതിനെയും അങ്ങ് ഏറ്റെടുക്കണമേ. ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.’

എത്ര ചെറിയ പ്രാര്‍ത്ഥന അല്ലേ. ഈ പ്രാര്‍ത്ഥന മനപ്പാഠമാക്കുക. കിടക്കാന്‍ പോകുമ്പോഴും ഉണര്‍ന്നെണീല്ക്കുമ്പോഴുമെല്ലാം ഈ പ്രാര്‍ത്ഥന ചൊല്ലുക. സാഹചര്യം അനുവദിക്കുകയും സമയം കിട്ടുകയും ചെയ്യുന്നുണ്ടെങ്കില്‍ മോശയെ പോലെ മുട്ടുകള്‍ കുത്തിയും കൈകള്‍ വിരിച്ചുപിടിച്ചും ഹൃദയം ദൈവത്തിങ്കലേക്കുയര്‍ത്തിയും പ്രാര്‍ത്ഥിക്കുക.

ഇങ്ങനെ പതുക്കെപതുക്കെ ചെയ്തുതുടങ്ങുമ്പോള്‍ ദൈവത്തെ എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് കൃത്യമായി നാം മനസ്സിലാക്കിത്തുടങ്ങും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.