വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യക്കടത്തിനെതിരെ കത്തോലിക്കാ സഭ

ഗുവാഹത്തി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ രീതിയില്‍ മനുഷ്യക്കടത്ത് നടക്കുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സിബിസിഐ തീരുമാനിച്ചു. സിബിസിഐ യുടെ ലേബര്‍ കമ്മീഷന് മുമ്പാകെയാണ് പ്രസ്തുത വിഷയം നോര്‍ത്ത് ഈസ്‌റ്റേണ്‍ സഭാ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ വെളിച്ചത്തില്‍ സിബിസിഐ യുടെ ലേബര്‍ കമ്മീഷന്‍ രണ്ടു ദിവസത്തെ പ്രോഗ്രാം സംഘടിപ്പിച്ചു. കുടിയേറ്റം, മനുഷ്യക്കടത്ത്, ബാലവേല എന്നീ വിഷയങ്ങളെയാണ് സഭ അഭിസംബോധന ചെയ്തത്.

വീട്ടുജോലിക്കാര്‍ക്ക് ന്യായമായ വേതനം നല്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ ആവശ്യപ്പെട്ടു. മതിയായ രേഖകളോ അത്യാവശ്യം വിവരമോ ഇല്ലാതെ കുടിയേറാന്‍ യുവജനങ്ങള്‍ ശ്രമിക്കുന്നതാണ് മനുഷ്യക്കടത്ത് പോലെയുള്ള തിന്മകള്‍ക്ക് അവര്‍ ഇരകളാകാന്‍ കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ രൂപതകളില്‍ നിന്നായി 40 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.