ഹൈദരാബാദ്: പുതിയ സെക്രട്ടറിയേറ്റ് കോംപ്ലക്‌സില്‍ ദേവാലയത്തിന് കല്ലിട്ടു

ഹൈദരാബാദ്: പുതുതായിട്ടുള്ള സ്റ്റേറ്റ് സെക്രട്ടറിയേറ്റ് കോംപ്ലകസില്‍ പുതിയ ദേവാലയത്തിന് ശിലപാകി എല്ലാ മതവിശ്വാസികള്‍ക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ട് തെലങ്കാന ഗവണ്‍മെന്റ് മാതൃകയാകുന്നു. പുതിയ ദേവാലയത്തിന് വേണ്ടി 1.5കോടി രൂപയും 500 സ്‌ക്വയര്‍ സ്ഥലവുമാണ് ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. പുതിയ ദേവാലയത്തിന് വേണ്ടി സ്ഥലവുംപണവും അനുവദിച്ച ഗവണ്‍മെന്റിന് മേഡക് രൂപതാ ബിഷപ് റവ. എസി സോളമന്‍ നന്ദി അറിയിച്ചു.

ഏപ്രില്‍ 28 ന് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ പങ്കെടുത്തു. ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടി സര്‍ക്കാര്‍ പല ക്ഷേമ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.