പാപങ്ങള്‍ തിരിച്ചറിയുകയും ദൈവത്തോട് ഏറ്റുപറയുകയും ചെയ്യുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വന്തം പാപങ്ങള്‍ തിരിച്ചറിയുകയും അതേറ്റവും സത്യസന്ധമായും തുറവിയോടെയും ഏറ്റുപറയുകയും ചെയ്താല്‍ ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

നമ്മളെല്ലാവരും പാപികളാണ് എന്ന് നാം പൊതുവെ പറയാറുണ്ട്. എന്നാല്‍ അതിന് പകരം ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യുക. ഞാനൊരു പാപിയാണ്.

കുട്ടികളെപോലെ നാം കൂടുതല്‍ എളിമയുള്ളവരാകണം. വ്യക്തത നമ്മെ എളിമയിലേക്ക് നയിക്കും. ദൈവത്തോട് കാര്യങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കണം.

ദൈവമേ എന്നില്‍ പാപമുണ്ട്.എന്നെ സഹായിക്കണമേ. നാം ഇങ്ങനെ വ്യക്തമായി പറഞ്ഞാല്‍ ദൈവം നമ്മെ സഹായിക്കും. കുട്ടികള്‍ക്കടുത്ത എളിമയും സ്വാതന്ത്ര്യവും തുറവിയുമാണ് നമുക്കുണ്ടാവേണ്ടത്.

ആത്മീയജീവിതം വളരെ ലളിതമാണ്.പക്ഷേ നാം അതിനെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.