യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങളില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞവര്‍ഷം സംഭവിച്ചിരിക്കുന്നത് എന്ന് പുതിയ കണക്കുകള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോപ്പറേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.

നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 980 ആക്രമണങ്ങളാണ് കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത് എന്നാണ്. ഇതാവട്ടെ മുന്‍വര്‍ഷങ്ങളിലേക്കാള്‍ കൂടുതലുമാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുക, തിരുവോസ്തി മോഷ്ടിക്കുക, നശിപ്പിക്കുക, വൈദികര്‍ക്ക് നേരെയുള്ള ആക്രമണം, കത്തോലിക്കാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ദേവാലയചുമരുകളില്‍ എഴുതുക എന്നിങ്ങനെ വിവിധ രീതിയിലാണ് ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. 2019 ല്‍ 595 സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ.

പോളണ്ടില്‍ 241 , ജര്‍മ്മനിയില്‍ 172, ഫ്രാന്‍സില്‍ 159, ഇറ്റലിയില്‍ 113 എന്നിങ്ങനെയാണ് രാജ്യങ്ങള്‍ തിരിച്ചുള്ള അക്രമണവിഭജനങ്ങള്‍. ശക്തമായ അബോര്‍ഷന്‍ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുന്നതിന്റെ പേരില്‍ പോളണ്ടിലെ സഭ ഏറ്റവും കൂടുതലായി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.