ഇന്ത്യയിലെ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ അത്യാവശ്യം


ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തെതുടര്‍ന്ന് ലോകമെങ്ങും ആരാധനാലയങ്ങള്‍ കനത്ത ഭീഷണി നേരിടുന്നു. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതോടു കൂടി കേരളവും ഇന്ത്യയും ഭീകരാക്രമണത്തിന്റെ ഇരകളാകുമോയെന്ന ഭീതി പലരെയും പിടികൂടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പല ദേവാലയങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഐഎസ് ഭീഷണി ഇന്ത്യയിലും സൗത്ത് ഏഷ്യയിലും ശക്തമായിട്ടുണ്ട് എന്നാണ് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ 2018 ലെ റിപ്പോര്‍ട്ട്.

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൂടുതലും കൊല്ലപ്പെട്ടത് ക്രൈസ്തവരായിരുന്നു. ഇത് ഐഎസ് ഭീകരര്‍ ക്രൈസ്തവരെ മാത്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്നതിന്റെ തെളിവാണ് പാശ്ചാത്യനാടുകളോടുള്ള അവരുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടയാളമാണ് ഇത്.

33 മില്യന്‍ ജനസംഖ്യയുള്ള കേരളത്തില്‍ 18 ശതമാനം ക്രൈസ്തവര്‍ ഞായറാഴ്ചകളിലെ ആരാധനകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുന്നവരാണ്. പ്രധാനപ്പെട്ട ഒരു ദേവാലയത്തില്‍ ബോംബ്‌സ്‌ഫോടനം നടന്നാല്‍ ഇവിടെ കൊല്ലപ്പെടുന്നത് നൂറുകണക്കിന് നിരപരാധികളായിരിക്കും.

ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന അറസ്റ്റും പോലീസ് വെളിപ്പെടുത്തലും നടത്തിയത് ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവരെയും പേടിപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ദേവാലയങ്ങള്‍ക്ക് കനത്ത സുരക്ഷ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.