മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ ഉണ്ണീശോയോടുളള ഈ പ്രാര്‍ത്ഥന ചൊല്ലൂ, അനുഗ്രഹംപ്രാപിക്കൂ

പ്രാഗിലെ ഉണ്ണീശോയുടെ ചിത്രം വളരെ പ്രശസ്തമാണ്.പരിശുദ്ധ മാതാവ് നല്കിയ സ്വകാര്യവെളിപാട് പ്രകാരം കര്‍മ്മലീത്ത വൈദികനും ധന്യനുമായ സിറില്‍ ഓഫ് ദ മദര്‍ ഓഫ് ഗോഡ്ാണ് 1637 ല്‍ ഈ രൂപം പുന:സ്ഥാപിച്ചത്.കേടുപാടുകള്‍ സംഭവിച്ച വിധത്തിലായിരുന്നു ഉണ്ണീശോയുടെ രൂപം.

രൂപം പുന:സ്ഥാപിക്കാന്‍ മാതാവ് നിര്‍ദ്ദേശം നല്കിയതിനൊപ്പം വളരെ ശക്തിദായകമായ പ്രാര്‍ത്ഥനയും നല്കി. ആ പ്രാര്‍ത്ഥനയുടെ സ്വതന്ത്രാവി്ഷ്‌ക്കാരമാണ് ചുവടെ കൊടുക്കുന്നത്.

ഓ ഉണ്ണീശോയേ അങ്ങയെ ഞാന്‍ പരിശുദ്ധ അമ്മയോടൊപ്പം വണങ്ങുന്നു. എന്റെ ആവശ്യങ്ങളില് എന്നെ സഹായിക്കണമേയെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. അങ്ങയുടെദിവ്യത്വത്തിന് എന്നെ സഹായിക്കാന്‍ കഴിവുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവിടുത്തെ കൃപയ്ക്ക് ഞാന്‍ കീഴടങ്ങുന്നു, എന്റെ പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടെ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ പാപങ്ങളെയോര്‍ത്ത് ഞാന്‍ മനസ്തപിക്കുന്നു.പാപങ്ങളെ കീഴടക്കാനുള്ള ശക്തി എനിക്ക് നല്കണമേ.
ഞാനൊരിക്കലും അങ്ങയെ ഉപേക്ഷിച്ചുപോകാന്‍ ഇടയാക്കരുതേ. വിശ്വസ്തതയോടെ അങ്ങയെ സേവിക്കാന്‍ എനിക്ക ശക്തി നല്കണമേ ദിവ്യരക്ഷകനായ ഉണ്ണീശോയേ, എന്റെ ഈ ആവശ്യത്തിലേക്ക്( നിയോഗം പറയുക) അങ്ങ് കടന്നുവരണമേ.
സകലവിശുദ്ധരോടും പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും ഒപ്പം അങ്ങയെ ഞാന്‍ ആരാധിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.