കട്ടപ്പന: കര്‍ഷകരുടെ രക്ഷയാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍. അന്യായമായി കര്‍ഷകരെ കൊന്നൊടുക്കാന്‍ കൂട്ടുനില്ക്കുന്ന വനപാലകര്‍ക്കും അതിന് കുട പിടിക്കുന്നവര്‍ക്കുമെതിരെ ന്യായമായ രീതിയില്‍ പ്രതികരിക്കും. നിയമങ്ങള്‍ ഉപയോഗിച്ച് ഏതറ്റം വരെയും പോകാന്‍ ഇന്‍ഫാം തയ്യാറെടുക്കുകയാണ്. കട്ടപ്പനയില്‍ നടന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാവുന്ന അതിശക്തമായ മുന്നേറ്റങ്ങളുടെ വ്യക്തമായ തുടര്‍ച്ചയും തുടക്കവുമാണ് ഈ സമ്മേളനം. നിയമങ്ങള്‍ ഉപയോഗിച്ച് ഏതറ്റം വരെയും പോകാന്‍ ഇന്‍ഫാം തയ്യാറെടുക്കുകയാണെന്ന് ഈ യോഗം മുന്നറിയിപ്പ് നല്കുകയാണ്. മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.