കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ നിയോഗം വയ്ക്കാറുണ്ടോ? ഇതാ ഈ വാക്കുകള്‍ കേള്‍ക്കൂ

വിശുദ്ധകുര്‍ബാനയില്‍പങ്കെടുക്കുന്നവരാണെങ്കില്‍ കൂടിയും പ്രത്യേക നിയോഗം സമര്‍പ്പിച്ച് പ്‌ങ്കെടുക്കുന്നവരായിരിക്കണമെന്നില്ല നാം. കാരണം പലര്‍ക്കും അതേക്കുറിച്ച് വേണ്ടത്ര അറിവില്ല.എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ നിയോഗം വയ്ക്കണമെന്നും ഒരു നിയോഗമല്ല ഒന്നിലധികം നിയോഗങ്ങള്‍ വയ്ക്കണമെന്നും പറയുകയാണ് മോണ്‍ .മാത്യു മങ്കുഴിക്കരി. നസ്രത്ത് സന്യാസസമൂഹത്തിന്റെ സ്ഥാപകപിതാക്കന്മാരിലൊരാളും കേരളത്തിന്റെ ധ്യാനഗുരുവെന്ന് അറിയപ്പെടുന്ന ആത്മീയപിതാവുമായിരുന്നു അദ്ദേഹം. അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

വിശുദ്ധ കുര്‍ബാനയ്ക്ക് അമൂല്യമായ വിലയാണുള്ളത്. അതുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ നിയോഗം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. കിണററില്‍ നിന്ന ഒരു പാളയും കയറും ഉപയോഗിച്ച് വെള്ളം കോരിയാല്‍ ഒരു പാള വെള്ളം മാത്രമേ കിട്ടൂ. എന്നാല്‍ പല പാളയും കയറും ഉപയോഗിച്ചാല്‍ ഒരേ സമയം അ്ത്രയും വെള്ളം കൂടുതല്‍ കിട്ടും.ഇതുപോലെ കുര്‍ബാനയ്ക്ക എത്ര നിയോഗം വച്ചാലും അത്രയും ഫലം കിട്ടും. ഒന്നേ വയ്ക്കുന്നുള്ളൂവെങ്കില്‍ ഒരു ഫലം മാത്രമേ ലഭിക്കൂ’

അതുകൊണ്ട്‌നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ നിയോഗം വയ്ക്കാം. മാത്രവുമല്ല ഒരു നിയോഗത്തിന് പകരം ഒന്നിലധികം നിയോഗങ്ങള്‍ വയ്ക്കാനും മറക്കരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.