ചെറുപ്പക്കാര്‍ക്കുവേണ്ടി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം

യുവജനങ്ങളിലാണ് കുടുംബത്തിന്റെയും ലോകത്തിന്റെയും പ്രതീക്ഷ. പക്ഷേ നമ്മുടെ യുവജനങ്ങളില്‍ പലരും വഴിതെറ്റി ജീവിക്കുന്നവരാണ്. സഭയോടോ കുടുംബത്തോടോ സ്‌നേഹമില്ലാത്തവര്‍.. കൂദാശകളില്‍ നിന്ന് അകന്നുജീവിക്കുന്നവര്‍. അവരുടെ തിരിച്ചുവരവിനും അവര്‍ക്ക് വിവേകം ഉണ്ടാകാനും വേണ്ടി നമുക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കാം:

രക്ഷയുടെ അമ്മേ ഇരുട്ടിലായിരിക്കുന്ന ചെറുപ്പക്കാരുടെ ആത്മാക്കള്‍ക്ക് കാരുണ്യം കിട്ടാനായി പ്രാര്‍ത്ഥിക്കണമേ. അതുവഴി അങ്ങയുടെപ്രിയപുത്രന്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുമല്ലോ.യാതൊരാത്മാവും ഇടയ്ക്കു വീണുപോകാന്‍ ഇടയാക്കരുതേ. യേശുവിന്റെ മഹാകാരുണ്യം ഒരാത്മാവും നിരസിക്കാനിടയാക്കരുതേ. എല്ലാവരും രക്ഷിക്കപ്പെടണമെന്ന് അമ്മേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ആത്മാക്കള്‍ക്ക് വഞ്ചകനില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ അവരെ അങ്ങയുടെ തിരുവസ്ത്രത്താല്‍ പൊതിയണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.