Sunday, December 29, 2024
spot_img
More

    പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നു, വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം യാചിക്കൂ

    ലോകത്തെവിടെയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടുന്നുണ്ട്. കടുത്ത വേനല്‍ക്കാലത്ത് പലതരം പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം.

    എന്നാല്‍ ഇതിനെക്കാളെല്ലാം രൂക്ഷവും ഭീതിജനകവുമായ ഒരു പകര്‍ച്ചവ്യാധി ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുകയാണല്ലോ? കൊറോണ വൈറസ് . ഈ വ്യാപനം തടയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്ന ശക്തമായ മാധ്യസ്ഥശക്തിയാണ് വിശുദ്ധ സെബസ്ത്യാനോസിന്റേത്. പ്ലേഗ് ബാധയുടെ കാലത്ത് മധ്യകാലയൂറോപ്പിനെ രക്ഷിച്ചത് ഈ വിശുദ്ധനായിരുന്നു.

    നമ്മുടെ നാട്ടിലും സെബസ്ത്യാനോസിനോടുള്ള ഭക്തി വ്യാപകമായിട്ടുണ്ട്. അര്‍ത്തുങ്കല്‍ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണല്ലോ. അതുപോലെ പല ദേവാലയങ്ങളിലുും നിന്ന് വിശുദ്ധന്റെ തിരുസ്വരൂപപ്രതിഷ്ഠ നാടെങ്ങും നടത്താറുമുണ്ട്.

    ഇതെല്ലാം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വിശുദ്ധന്റെ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കലുകളുടെ ഭാഗമായിട്ടാണ്. അതുകൊണ്ടുതന്നെ കൊറോണ വൈറസ് വ്യാപിക്കുമ്പോഴും വിശുദ്ധ സെബസ്ത്യാനോസിനോട് പ്രാര്‍ത്ഥിക്കുക.വിശുദ്ധന്റെ മാധ്യസ്ഥം യാചിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!