Tuesday, July 1, 2025
spot_img
More

    അയര്‍ലണ്ടില്‍ ഉടനീളം പ്രോ ലൈഫ് റാലികള്‍

    അയര്‍ലണ്ട്: അബോര്‍ഷന്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ വ്യക്തിപരമായും അല്ലാതെയും പ്രോലൈഫ് റാലികള്‍ക്കായി അയര്‍ലണ്ട് ഒരുങ്ങുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രോ ലൈഫ് റാലികള്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലുടനീളം ജൂലൈ മൂന്നിന് നടക്കും. ഓണ്‍ലൈന്‍ റാലികള്‍ ജൂലൈ നാലിനാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചെറുതും പ്രാദേശികവുമായ റാലികളാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 39 പ്രോലൈഫ് റാലികളെങ്കിലും ജൂലൈ മൂന്നിന് നടക്കുമെന്നാണ് കരുതുന്നത്. ഓണ്‍ലൈന്‍ റാലിയില്‍ പ്രമുഖ പ്രോലൈഫ് പ്രഭാഷകര്‍ പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞവര്‍ഷം 6,577 അബോര്‍ഷനുകള്‍ അയര്‍ലണ്ടില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. 2018 ലെതിനെക്കാള്‍ 70 ശതമാനം വര്‍ദ്ധനവാണ് അബോര്‍ഷന്‍ നിരക്കില്‍ ഉണ്ടായിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!