ഐഎസ് തടവില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ വൈദികന്‍ ഇനി സിറിയായിലെ മെത്രാന്‍

സിറിയ: ഐഎസ് ഭീകരരുടെ തടവില്‍ അഞ്ചുമാസത്തോളം കൊടിയപീഡനങ്ങള്‍ക്ക് ഇരയായിരുന്ന വൈദികന്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ജാക്വസ് മൗരാദിനെയാണ് സിറിയയിലെ ഹോംസ് ആര്‍ച്ച് ബിഷപ്പായി സിറിയന്‍കാത്തലിക് ചര്‍ച്ച് ബിഷപ്‌സ് സിനഡ് തിരഞ്ഞെടുത്തിരിക്കുന്നത്.

മെത്രാന്മാരുടെ തിരഞ്ഞെടുപ്പിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. സിറിയായിലെ അലെപ്പോ സ്വദേശിയാണ് 54 കാരനായ നിയുക്ത ബിഷപ്. 2015 ലാണ ഇദ്ദേഹത്തെ ഭീകരര്‍ തടവിലാക്കിയത്. അപ്പോഴും ക്രിസ്തുവിന്റെ സാന്നിധ്യം തനിക്ക്അനുഭവിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

മെത്രാനാകാന്‍ വിസമ്മതി്ച്ചിരുന്ന വ്യക്തിയായിരുന്നു മൗറാദെന്നും സിറിയായിലെ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഇടയില്‍പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും മെത്രാനെ വ്യക്തമായി അറിയാവുന്നവര്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 10 നാണ് ഇദ്ദേഹം ഐഎസ് ഭീകരരുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടത്. 1993 ഓഗസ്റ്റ് 28 നാണ് വൈദികനായത്. പരിശുദ്ധ സിംഹാസനത്തിന്‍ കീഴിലുള്ള 23 പൗരസ്ത്യസഭകളില്‍ ഒന്നാണ് സിറിയന്‍ കാത്തലിക് ചര്‍ച്ച്. മിഡില്‍ ഈസ്റ്റില്‍ 175,000 വിശ്വാസികള്‍ ഈ സഭയിലെ അംഗങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.