ഇറ്റലി: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയെ പാര്‍ലമെന്റില്‍ നടത്തിയ പ്രഥമ പ്രസംഗത്തില്‍ ഉദ്ധരിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞ വാക്കുകളെയാണ് പ്രധാനമന്ത്രി ഉദ്ധരിച്ചത്.
നമ്മുടെ തെറ്റായ പരിചരണമാണ് പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണം. ഇപ്പോള്‍ നാം ചിന്തിക്കുന്നതിനെക്കുറിച്ച് ദൈവത്തോട് ചോദിച്ചാല്‍ അവിടുത്തേക്ക് നമ്മോട് നല്ലതൊന്നും പറയാനുണ്ടാവില്ല. ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിച്ചത് നമ്മള്‍ മാത്രമാണ്. കഴിഞ്ഞവര്‍ഷത്തെ ലോക ഭൗമദിനത്തില്‍ പാപ്പ പറഞ്ഞ ഈ വാക്കുകളെയാണ് പ്രധാനമന്ത്രി കടമെടുത്തത്.
പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും കുറിച്ചു പൊതുഅവബോധം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു അന്ന് മാര്‍പാപ്പ പ്രസംഗിച്ചത്. കത്തോലിക്കാവിശ്വാസിയായ മാരിയോ ഈശോസഭ സ്ഥാപനങ്ങളിലാണ് പഠിച്ചത്. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ സോഷ്യല്‍ സയന്‍സ് അംഗമായി പാപ്പ കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.