കൂടെ നടക്കും കൂട്ടുകാരനായി ഈശോ… ഇതാ ഒരു മനോഹരഭക്തിഗാനം കൂടി

ഈശോയെ കൂട്ടുകാരനായി കാണാന്‍ കഴിയുമോ? എപ്പോഴും ഏതാവശ്യത്തിനും സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു കൂട്ടുകാരനായി.. ചിലര്‍ക്ക് കഴിഞ്ഞേക്കും. വേറെ ചിലര്‍ക്ക് അത് കഴിയില്ലായിരിക്കും. അതെന്തായാലും ഈശോയെ ഒരു കൂട്ടുകാരനായി ജീവിതത്തിലേക്ക് ക്ഷണിക്കാന്‍പ്രേരണ നല്കുന്ന ലളിതസുന്ദരമായ ഒരു ഭക്തിഗാനമാണ് ഈശോ എന്റെ ഈശോ എന്റെ കൂട്ടുകാരന്‍ ഈശോ. നിരവധി ഭക്തിഗാനങ്ങള്‍ വിശ്വാസസമൂഹത്തിന് നല്കിയിട്ടുള്ള ഗോഡ്‌സ് മ്യൂസിക്കാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

ലിസി സന്തോഷ് രചനയും സംഗീതവും നല്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഹോദരവൈദികരായ ഫാ.വിപിന്‍ കുരിശുതറയും ഫാ. വിനില്‍ കുരിശുതറയുമാണ്. പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

കൊച്ചുകുട്ടികള്‍ ഉള്‍പ്പടെ എല്ലാപ്രായക്കാര്‍ക്കും തങ്ങളുടെ ജീവിതത്തിലേക്ക് ഈശോയെ കൂട്ടുകാരനായി ക്ഷണിക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനമാണ് ഇത്. ഈ ഗാനം നമ്മുടെ ക്രിസ്തുബോധത്തില്‍ പുതിയ ഈണവും താളവുമായി മാറുമെന്ന കാര്യം ഉറപ്പാണ്.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു:



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.