യേശുനാമം എല്ലാ നാമത്തെയും കാള്‍ ഉപരിയായ നാമം ആകുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

എല്ലാ നാമത്തെയും കാള്‍ ഉപരിയായ നാമം ആണ് യേശുനാമം. കാരണം യേശുവിന്റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നരകത്തിലുമുള്ള എല്ലാ കാല്‍മുട്ടുകളും മടങ്ങും. ഇതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇതാണ് ഉത്തരം.

ദൈവം മനുഷ്യനായതിനെയാണ് യേശു എന്ന പദം സൂചിപ്പിക്കുന്നത്. അതായത് ദൈവത്തിന്റെ മനുഷ്യാവതാരത്തെ. ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചപ്പോള്‍ അവിടുന്ന് യേശു എന്ന് വിളിക്കപ്പെട്ടു. അതുകൊണ്ട് യേശു എന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിന്റെ അളവറ്റ സ്‌നേഹവും അളവറ്റ യോഗ്യതയും നാം നിത്യപിതാവിന് സമര്‍പ്പിക്കുകയാണ്. മനുഷ്യാവതാരത്തിന്റെ രഹസ്യം നാം അവിടുത്തേക്ക്‌സമര്‍പ്പി്ക്കുകയാണ്.

ദൈവം അവിടുത്തെ വാക്കുകള്‍ക്ക് അളവറ്റ ശക്തി കൊടുക്കുന്നുണ്ട്. അതുപോലെ തന്നെ അവിടുത്തെ അളവറ്റ നന്മയില്‍നാം ഓരോരുത്തര്‍ക്കും വേണ്ടി സര്‍വ്വശക്തമായ ഒരു വാക്ക് തന്നിരിക്കുന്നു. ആ വാക്ക് കൊണ്ട് ദൈവത്തിന് വേണ്ടിയും നമുക്ക് തന്നെ വേണ്ടിയും ലോകത്തിന് വേണ്ടിയും അത്ഭുതം പ്രവര്‍ത്തിക്കാം. ആ വാക്കാണ് യേശു.

അതുകൊണ്ട് നമുക്ക് കഴിയുമെങ്കില്‍ ഓരോ ശ്വാസത്തിലും യേശു, യേശു എന്ന് ഉരുവിട്ടുകൊണ്ടിരിക്കാം. അത്രയും പരിശുദ്ധമായ നാമം മറ്റൊന്നില്ല തന്നെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.