ഈശോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ഏതാണെന്നറിയാമോ?

ഈശോയോട് നാം പലതരത്തിലുള്ള പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. എന്നാല്‍ ഇതില്‍ ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാര്‍ത്ഥന ഏതാണെന്ന കാര്യം ആലോചിച്ചിട്ടുണ്ടോ. ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ് ഈശോയ്ക്ക് ഏറെഇഷ്ടമുള്ള പ്രാര്‍ത്ഥന.

കുരിശിനെ നോക്കി, ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. കുരിശ് നിത്യസ്‌നേഹത്തിന്റെ സ്പര്‍ശമാണെന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറയുന്നത്. വലിയ സ്‌നേഹത്തോടും പ്രതീക്ഷയോടും കൂടിയായിരിക്കണം നാം ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ടത്. സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കുറിച്ച് നാം വേണ്ടത്ര അവബോധം ഇല്ലാത്തവരാണെങ്കിലും നമ്മുടെ ചിന്തകളും ആലോചനകളും ക്രിസ്തുവിന്റെ പീഡാനുഭവത്തിലേക്കും അവിടുത്തെ തിരുമുറിവുകളിലേക്കും കൊണ്ടുപോകുക.

അതോടൊപ്പം ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യങ്ങള്‍ ധ്യാനിച്ചുപ്രാര്‍ത്ഥിക്കുകയും അതിനൊപ്പം നമ്മുടെ ജീവിതനിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.