ഈശോ ജനിച്ചത് നസ്രത്തിലോ ബദ്‌ലഹേമിലോ?

നസ്രായന്‍ എന്നാണ് ഈശോയെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ ചിലര്‍ക്കെങ്കിലും ഒരു സംശയം തോന്നാം ഈശോജനിച്ചത് നസ്രത്തിലാണോ? ബൈബിളില്‍ പല നഗരങ്ങളെയും കുറിച്ച് പരാമര്‍ശമുള്ളതുകൊണ്ടുകൂടി ഇങ്ങനെയൊരു ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നുണ്ട് അതില്‍ പ്രധാനപ്പെട്ടതാണ് നസ്രത്തും ബദ്‌ലഹേമും.

ഇവന്‍ ഗലീലിയിലെ നസ്രത്തില്‍ നി്ന്നുള്ള പ്രവാചകനായ യേശുവാണ് എന്നാണ് മത്താ 21:10-11 പറയുന്നത്. ഈശോ തന്റെ കുട്ടിക്കാലവും മുതിര്‍ന്നതിന് ശേഷവും നസ്രത്തിലാണ് ചെലവഴിച്ചത്. അതുകൊണ്ടാണ് നസ്രായന്‍ എന്ന പേരില്‍ അവിടുന്ന് അറിയപ്പെടുന്നത്. പക്ഷേ ഈശോ ജനിച്ചത് ബദ്‌ലഹേമിലാണ്. പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്രത്തില്‍ നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേദ്‌ലഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടി പോയി.അവിടെയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി ( ലൂക്കാ 2:5-7) . അതുകൊണ്ട് ഈശോ ജനിച്ചത് ബെദ്‌ലഹേമില്‍ തന്നെയാണ്.
യൂദയായിലെ ബദ്‌ലഹമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടുംതാഴെയല്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉത്ഭവിക്കുക( മത്താ 2:6)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.