ഔര്‍ ലേഡി ഓഫ് നോക്ക് സന്ദര്‍ശിക്കാന്‍ ജോ ബൈഡന്‍

അയര്‍ലണ്ട്: നാലു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശത്തിന്റെ അവസാന ദിവസമായ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔര്‍ ലേഡി ഓഫ് നോക്ക് സന്ദര്‍ശിക്കും. 1879 ല്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണത്തോടെ പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണ് ഇത്. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡന്‍, നോക്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ്.

ഇന്നാണ് ബൈഡന്റെ അയര്‍ലണ്ട് സന്ദര്‍ശനം അവസാനിക്കുന്നത്. ബാല്ലിനയിലെ സെന്റ് മൂറെഡാച്ചസ് കത്തീഡ്രലും ബൈഡന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്യ 1979 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ ചരിത്രത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ് നോക്ക്. 1.5 മില്യന്‍ ആളുകള്‍ വര്‍ഷം തോറും ഇവിടെയെത്തുന്നു. യൗസേപ്പിതാവ്, യോഹന്നാന്‍ എന്നിവര്‍ക്കൊപ്പമാണ് മാതാവ് ഇവിടെപ്രത്യക്ഷപ്പെട്ടത്. അള്‍ത്താരയില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു കുഞ്ഞാടും പ്രത്യക്ഷപ്പെട്ടിരുന്നു.

1954 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ ഇവിടം സന്ദര്ശിച്ചതോടെയാണ് തീര്‍ത്ഥാടനകേന്ദ്രം ലോകശ്രദ്ധയാകര്‍ഷിച്ചതും തീര്‍ത്ഥാടനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.