മറ്റുള്ളവരെ വിധിക്കുന്നവരേ നിങ്ങള്‍ ഇത് വായിക്കുവിന്‍

അവന്‍ ശരിയല്ല

അവന്‍ മഹാതെമ്മാടിയാ

അവളോ, അവളുടെ കാര്യം പറയാതിരിക്കുകയാ ഭേദം

ഇങ്ങനെ എത്രയോ പേരെ എത്രയോ തവണയാണ് നാം അന്ധമായി വിധിയെഴുതുന്നത്. ഇവരെയാരെയും ഒരുപക്ഷേ നാം അടുത്തറിയുന്നുംകൂടിയുണ്ടാവില്ല. അകലെക്കാഴ്ചകള്‍ കൊണ്ട്,മുന്‍വിധികള്‍ കൊണ്ട്.. അങ്ങനെയാണ് നമ്മുടെ വിധിപ്രസ്താവങ്ങളെല്ലാം. പക്ഷേ അതേ വിധി, ആരോപണം നമ്മുക്ക് നേരെ വന്നാലോ.. നാം തളര്‍ന്നുപോകും. ഇവിടെയാണ് വചനം നമ്മോട് പറയുന്നത്
നിങ്ങള്‍ വിധിക്കരുത്. നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്. നിങ്ങളുടെ മേലും ആരോപിക്കപ്പെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും( ലൂക്കാ 6:37)

അതെ നമുക്ക് ആരെയും വിധിക്കാതിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.