കാശ്മീരിലെ ക്രൈസ്തവര്‍ ഭീതിയില്‍

.

കാശ്മീര്‍: കാശ്മീരില്‍ അടുത്തയിടെ നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് ഇവിടെയുള്ള ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭീതി വര്‍ദ്ധിച്ചിരിക്കുന്നു. ക്രൈസ്തവമതപീഡനങ്ങള്‍ക്ക് തങ്ങള്‍ ഇരകളാകേണ്ടിവരുമോ എന്നതാണ് അവരുടെ ആശങ്ക. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിന് ഇതുവരെ നല്കി വന്നിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതോടെയാണ് ക്രൈസ്തവരുടെ ആശങ്കള്‍ മൂര്‍ദ്ധന്യത്തിലെത്തിയത്.

പുതിയ നിയമവ്യവസ്ഥ നിലവില്‍ വന്നതോടെ സ്‌കൂളുകളും കടകളും അടച്ചിട്ടിരിക്കുകയും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയുമാണ്. ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുന്നു. ഇന്ത്യന്‍ പട്ടാളം ഇവിടെ തമ്പടിച്ചിട്ടുമുണ്ട്.

കാശ്മീരില്‍ താമസിക്കുന്ന ക്രൈസ്തവന്യൂനപക്ഷങ്ങള്‍ വളരെ വലിയ സമ്മര്‍ദ്ദത്തിലാണ്. ഇവിടെയുള്ള ക്രൈസ്തവര്‍ പലരും മുസ്ലീം പശ്ചാത്തലമുള്ളവരാണ്. അവര്‍ക്ക് നേരത്തെ തന്നെ മുസ്ലീം സമുദായത്തില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അത് വര്‍ദ്ധിക്കുമെന്നാണ് ക്രൈസ്തവരുടെ ആശങ്ക. റിലീജിയസ് ഫ്രീഡം ചാരിറ്റി ഓപ്പണ്‍ ഡോര്‍സിലെ ഡോ മാത്യൂ റീസ് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.