കൃഷ്ണാഗര്‍ ബിഷപ് രാജിവച്ചു


ന്യൂഡല്‍ഹി: കൃഷ്ണാഗര്‍ ബിഷപ് ജോസഫ് ഗോമസ് രാജിവച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസയെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു.

കൃഷ്ണാഗര്‍ രൂപതയുടെ ഏഴാമത്തെ മെത്രാനായി 2002 മെയ് 31 നാണ് ബിഷപ് ഗോമസ് രൂപതാഭരണം ഏറ്റെടുത്തത്. വെസ്റ്റ് ബംഗാളിലാണ് കൃഷ്ണാഗര്‍ രൂപത. ബംഗാളിയും ഷാന്താളിയുമാണ് ഇവിടുത്തെ ഭാഷ.

കൃഷ്ണാഗര്‍ രൂപതയ്ക്കും ഭാരതസഭയ്ക്കും ബിഷപ് ജോസഫ് ഗോമസ് നല്കിയ സേവനങ്ങളുടെ പേരില്‍ സിബിസിഐ നന്ദി പ്രകാശിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.