അവസാനത്തെ സ്വിസ് മിഷനറിയും നിത്യസമ്മാനത്തിനായി യാത്രയായി

ഡാര്‍ജലിംങ്: ഡാര്‍ജലിംങ് രൂപതയില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അവസാനത്തെ സ്വിസ് മിഷനറിയും നിത്യസമ്മാനത്തിനായി യാത്രയായി. കാനോന്‍സ് റെഗുലര്‍ മിഷനറിയായിരുന്ന ഫാ. എഡോഗാര്‍ഡ് ഗ്രേസോറ്റ് ആണ് സെപ്തംബര്‍ ഒമ്പതിന് മരണമടഞ്ഞത്.

സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം സ്വിറ്റ്‌സര്‍ലന്റില്‍ വച്ചായിരുന്നു. 1947 മുതല്‍ ഡാര്‍ജലിംങ് രൂപതയിലായിരുന്നു ശുശ്രൂഷകള്‍.

1922 ജനുവരി 17 ന് ആയിരുന്നു ജനനം. 1924 ല്‍ ആണ് കാനോന്‍സ് റെഗുലര്‍ കമ്മ്യൂണിറ്റി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ഡാര്‍ജലിംങില്‍ എത്തിയത്. ദരിദ്രരോടു സ്‌നേഹവും അനുകമ്പയുമുള്ള വ്യക്തിയായിരുന്നു ഫാ. ഗ്രോസോറ്റ് എന്ന് രൂപതാംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.