ലത്തീന്‍ മെത്രാന്‍ സമിതിയുടെ ദേശീയ പ്രാര്‍ത്ഥനാശുശ്രൂഷ ഇന്ന്

തിരുവനന്തപുരം: കോവിഡ് മൂലം മരിച്ചവരെ അനുസ്മരിച്ചും ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്നും അഖിലേന്ത്യ ലത്തീന്‍ മെത്രാന്‍ സമിതി ഇന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ ദേശീയപ്രാര്‍ത്ഥനാദിനം ആചരിക്കും.

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി, ആര്‍ച്ച് ബിഷപ് അനില്‍ കുട്ടോ, ആര്‍ച്ച് ബിഷപ് നേരി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

കാത്തലിക് യൂട്യൂബ് ചാനലുകളും ഷാലോം, ഷെക്കീന, ഗുഡ്‌നസ് എന്നീ ടിവി ചാനലുകളും തത്സമയം സംപ്രേഷണം ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.