നോമ്പുകാലം മറ്റുള്ളവരെ വളര്‍ത്താനുള്ള അവസരമാക്കുക: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: നോമ്പുകാലം മറ്റുളളവരെ വളര്‍ത്താനുള്ള അവസരമാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാലജീവിതവുമായി ബന്ധപ്പെട്ട് നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

അപമാനിക്കുകയും സങ്കടപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന വാക്കുകള്‍ക്ക് പകരം ആശ്വാസത്തിന്റെയും സ്ഥൈര്യത്തിന്റെയും സാന്ത്വനത്തിന്റെയും പ്രോത്സാഹനത്തിന്റെ വാക്കുകള്‍ പറയാന്‍ ശ്രമിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

നോമ്പുകാലചിന്തകളും പ്രവൃത്തികളും മറ്റുള്ളവരെ വളര്‍ത്തുന്നതാകണമെന്നാണ് പാപ്പ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.