വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യം മുന്‍കൂട്ടി അറിയിക്കാന്‍ പിശാചിന് കഴിയുമെന്നോ?

വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യം മുന്‍കൂട്ടി അറിയിക്കാന്‍ പിശാചിന്കഴിയും. മറ്റാരുമല്ല വിശുദ്ധ യോഹന്നാന്‍ ക്രൂസ് തന്റെ കര്‍മ്മലമലയേറ്റം-ഇരുണ്ട രാത്രി എന്ന പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതെങ്കിലുമൊരു വ്യക്തിയുടെ ആയുസ് സാധാരണ ഗതിയില്‍ ഇത്ര വര്‍ഷമേ ദീര്‍ഘിക്കുകയുള്ളൂവെന്ന നിഗമനത്തിലെത്താനും മുന്‍കൂട്ടി അറിയിക്കാനും പിശാചിന് കഴിയുമെന്നാണ് വിശുദ്ധന്‍ പറയുന്നത്. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ അവനു കഴിവുണ്ടെന്ന് പറഞ്ഞുപോയാല്‍ ഒരിക്കലും അവസാനിക്കുകയില്ല. പൈശാചിക ചിന്താഗതിയുടെ കൗടില്യങ്ങളും അവയിലെല്ലാം നുണ കലര്‍ത്താനുള്ള വൈദഗ്ദ്യവും ആലോചിക്കുമ്പോള്‍ അത്തരംവിഷയങ്ങളിലേക്ക് കടക്കാന്‍ ആരും തുനിയുകയില്ലത്രെ.

മാത്രവുമല്ല ദൈവം ഇതുപോലെയൊക്കെ പ്രവര്‍ത്തിക്കുന്നത് നിരീക്ഷിച്ചറിഞ്ഞ് അതില്‍ നിന്ന് ചിലകാര്യങ്ങള്‍ ഊഹിച്ചെടുത്ത് സൂക്ഷ്മമായി മുന്നറിയിപ്പ് നല്കാനും അവനും സാധിക്കും. പിശാചിന്റെ ഇത്തരം വെളിപാടുകളില്‍ നിന്ന് വിമുക്തി നേടാനുള്ള ഏകമാര്‍ഗ്ഗം അതിസ്വഭാവികമായ വെളിപാടുകള്‍, ദര്‍ശനങ്ങള്‍, അരുളപ്പാടുകള്‍ എന്നിവ പാടെ വര്‍ജ്ജിക്കുകയാണെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.