ലിവര്‍പൂളില്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടു

ലിവര്‍പൂള്‍: ലിവര്‍പൂളിലെ സെന്റ് ഓസ്വാള്‍ഡ് കിംങ് ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയത്തിന്‌റെ ആറു ജനാലകളാണ് തകര്‍ക്കപ്പെട്ടത്. ചുവരെഴുത്തുകളും നടന്നിട്ടുണ്ട്..

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റവാളികളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ അക്കാര്യം അറിയിക്കണമെന്ന് അധികാരികള്‍ അറിയിച്ചു.

1840 ല്‍ ആണ് ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. നിലവിലെ ദേവാലയം 1950 ല്‍ ആണ് പുതുക്കിപ്പണിതത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.