മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം; റാം എന്ന് ചുവരെഴുത്ത്

നര്‍മ്മദാപുരം: മധ്യപ്രദേശിലെ ക്രൈസ്തവദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. നര്‍മ്മദാപുരത്തെ പ്രൊട്ടസ്റ്റന്റ് ദേവാലയമാണ് ഫെബ്രുവരി 12 ന് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച ആരാധനയ്ക്കായി ദേവാലയത്തില്‍ വിശ്വാസികള്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതെപ്പോഴാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പാസ്റ്റര്‍ മഹേഷ്‌കുമാര്‍ അറിയിച്ചു.

ഗ്രില്‍ തകര്‍ത്ത് അകത്തുകയറിയാണ് അക്രമം നടത്തിയത്. ജീസസ് എന്ന് ഹിന്ദിയിലെഴുതിയത് മായ്ച്ചുകളഞ്ഞതിന് ശേഷം ദേവാലയഭിത്തിയില്‍ റാം എന്ന് എഴുതിയിട്ടുമുണ്ട്.

പോലീസ് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.