ന്യൂഡല്‍ഹി: പ്രതിസന്ധികളുടെയും പകര്‍ച്ചവ്യാധികളുടെയും പോയ വര്‍ഷത്തില്‍ ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ പന്ത്രണ്ടാം സ്ഥാനത്തായി ഓസ്ട്രിയന്‍ മാഗസിനായ OOOM തിരഞ്ഞെടുത്തത് മലയാളിയായ കന്യാസ്ത്രീ സിസ്റ്റര്‍ ലൂസി കുര്യനെ. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹറിന്റെ സ്ഥാപകയാണ് ഹോളി ക്രോസ് സഭാംഗമായ സിസ്റ്റര്‍ ലൂസി കുര്യന്‍.
ജര്‍മ്മന്‍ ശാസ്ത്രജ്ഞനും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ആളുമായ Ugur sahin ആണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് കമല ഹാരീസാണ്. ലിസ്റ്റില്‍ ദലൈലാമയും ഫ്രാന്‍സി്‌സ മാര്‍പാപ്പയും ഉള്‍പ്പെടുന്നുണ്ട്. സ്ത്രീശാക്തീകരണം, തെരുവുകുട്ടികളുടെ പുനരധിവാസം എന്നിങ്ങനെയുള്ള നിരവധിയായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മഹറിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ലൂസി കുര്യന്‍ കാഴ്ചവയ്ക്കുന്നത്.