ഒരു പള്ളിയിലും അപ്പം മുറിക്കാന്‍ പാടില്ല: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

ഒരു പളളിയിലും അപ്പം മുറിക്കാന്‍ പാടില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അപ്പം മുറിക്കുക എന്നത് വീടുകളിലെ പാരമ്പര്യമാണ്. അത് വീട്ടില്‍ നിന്നും എടുത്തുമാറ്റാന്‍ പാടില്ല. വീട്ടില്‍ അപ്പം മുറിക്കുന്നത് പള്ളിയിലെ കത്തനാരൊന്നുമല്ല,വീട്ടിലെ കാരണവരാണ്.

ഇന്ന് വീട്ടില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വെട്ടിച്ചുരുക്കി നാം പള്ളിയിലേക്ക് കൊണ്ടുവരുന്നു. ഇതൊരിക്കലും പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണവന്മാരുടെ വിശ്വാസകൈമാറ്റം കുടുംബപ്രാര്‍ത്ഥനയിലൂടെ, കൈമാറണം. ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസം തോറും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്ന സഭ സീറോ മലബാര്‍ സഭയാണ്. വലിയൊരു കാഴ്ചപ്പാട് അതിന് പുറകിലുണ്ട്. മാര്‍ തട്ടില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.