ഡോണ്‍ബോസ്‌ക്കോയുടെ അമ്മ മമ്മ മാര്‍ഗരറ്റ് വിശുദ്ധയാകുമോ?

ഡോണ്‍ ബോസ്‌ക്കോയുടെ അമ്മയുടെ പേരാണ് മമ്മാ മാര്‍ഗരറ്റ്. 1788 ല്‍ ജനിച്ച മമ്മാ മാര്‍ഗരറ്റ് 1856 ലാണ് മരിച്ചത്. 68 വയസായിരുന്നു അപ്പോള്‍. ന്യൂമോണിയ ആയിരുന്നു മരണകാരണം.

സലേഷ്യന്‍ സഭയുടെ സഹസ്ഥാപകയായിട്ടാണ് മമ്മാമാര്‍ഗരറ്റിനെ കരുതിപ്പോരുന്നത്. വിധവയായിരുന്നു മമ്മാമാര്‍ഗരറ്റ്, മൂന്നു കുട്ടികളുടെ അമ്മയായിരുന്നു. 29 ാം വയസിലാണ് ഭര്‍ത്താവ് മരിച്ചത്.ജീവിതത്തില്‍ നിരവധിയായ പരീകഷണങ്ങളിലൂടെ മമ്മാമാര്‍ഗരറ്റിന് കടന്നുപോകേണ്ടിവന്നിട്ടുണ്ട്. പക്ഷേ ഉറച്ച ദൈവവിശ്വാസം മാര്‍ഗരറ്റിനെ പിടിച്ചുനിര്‍ത്തി.

2006 ലാണ് മമ്മാ മാര്‍ഗരറ്റിലെ ധന്യയായി പ്രഖ്യാപിച്ചത്. മാര്‍ഗരറ്റിന്റെ 150 ാം മരണവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്.

നിരവധി ആളുകള്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായിപ്രഖ്യാപിക്കണമെന്ന് ആവശ്യം ഉ്ന്നയിച്ചിട്ടുണ്ട. നാമകരണനടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ.കാമെറോണി പറയുന്നത് സലേഷ്യന്‍ സഭ ഇക്കാര്യത്തില്‍ വലിയതാല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ്. ഇറ്റലിയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

പക്ഷേ മാര്‍ഗരറ്റിന്റെ മാധ്യസ്ഥതയില്‍ ഒരു അത്ഭുതം നടക്കേണ്ടതുണ്ട്, ഈ അത്ഭുതം നടന്നാല്‍ മാത്രമേ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂ. ആ അത്ഭുതത്തിന് വേണ്ടിയാണ് ഇന്ന് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.