മാണ്ഡ്യ ബിഷപ്പായി മാര്‍ എടയന്ത്രത്ത് അഭിഷിക്തനായി

ബാംഗളൂരു: മാണ്ഡ്യ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു. ധര്‍മ്മാരാമിലെ ക്രൈസ്റ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍.

മാണ്ഡ്യ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. മാത്യു കോയിക്കര സ്വാഗതം നേര്‍ന്നു. ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി പുതിയ മെത്രാന്റെ നിയമനപത്രിക വായിച്ചു. നിയമന രേഖകള്‍ മേജര്‍ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി മാര്‍ എടയന്ത്രത്തിന് കൈമാറി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി.

മാര്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വചനസന്ദേശം നല്കി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാര്‍ കരിയിലിന് യാത്രയയപ്പും മാര്‍ എടയന്ത്രത്തിന് സ്വീകരണവും നല്കി. ഇരുവരും മറുപടി പ്രസംഗം നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.