ക്രിസ്ത്യാനികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നു: ശക്തമായ ആരോപണവുമായി ആന്റോ അക്കര

തൃശൂര്‍: മണിപ്പൂരില്‍ ക്രൈസ്തവരെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകനായ ആന്റോ അക്കര. ആസൂത്രിതമായ കലാപമാണ് സംഘപരിവാര്‍ മണിപ്പൂരില്‍ നടത്തിവരുന്നത്.

മണിപ്പൂരില്‍ ക്രിസ്ത്യാനിയായ മന്ത്രി പോലും ആക്രമിക്കപ്പെട്ടു. എന്നിട്ടും ഇതിനെതിരെ മുഖ്യമന്ത്രി പോലും ശബ്ദിച്ചിട്ടില്ല. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെല്ലാം കള്ളങ്ങളാണ്. അതിക്രൂരവും പൈശാചികവുമായ പീഡനങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. പട്ടാളം ഇവിടെ നോക്കിക്കുത്തിയാകുന്നു.പോലീസുകാര്‍ തന്നെ കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്കുന്നു.

ഇതെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയസ്ഥിതിയാണ് വെളിവാക്കുന്നത്. ഇങ്ങനെപോയാല്‍ രണ്ടാം സ്വാതന്ത്ര്യസമരം തന്നെയുണ്ടാവും. മണിപ്പൂര്‍ വംശഹത്യയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ആന്റോ അക്കര.

കാണ്ടമാലിലെ ക്രൈസ്തവവിരുദ്ധകലാപം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനാണ് ആന്റോ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.