Wednesday, January 15, 2025
spot_img
More

    മരിയന്‍ ദര്‍ശനങ്ങളുടെ ആധികാരികത പ്രഖ്യാപിക്കല്‍ ഇനി മുതല്‍ വത്തിക്കാന് മാത്രം

    വത്തിക്കാന്‍ സിറ്റി: മരിയന്‍ദര്‍ശനങ്ങളും മറ്റ് അത്ഭുതങ്ങളും നടക്കുന്നുവെന്ന അവകാശവാദങ്ങളില്‍ അവസാനതീര്‍പ്പ് കല്പിക്കാനുള്ള അധികാരം ഇനി മുതല്‍ വത്തിക്കാനില്‍ മാത്രമായിരിക്കും. നിലവില്‍ പ്രാദേശിക മെത്രാന്മാര്‍ക്ക് ഇക്കാര്യത്തില്‍ സുപ്രധാനപങ്കുണ്ടായിരുന്നു. പക്ഷേ ഇനിമുതല്‍ ഇക്കാര്യത്തില്‍ വിശ്വാസകാര്യാലയവുമായി വിഷയം ചര്‍ച്ച ചെയ്യുകയും അന്തിമ അനുവാദം വാങ്ങുകയും ചെയ്യേണ്ടതുണ്ട്. 1978 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ നടപ്പില്‍ വരുത്തിയ ചട്ടങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ നിയമം. പന്തക്കുസ്താ തിരുനാള്‍ മുതല്ക്കാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ഒരു രൂപതയില്‍ എടുക്കുന്ന തീരുമാനത്തിന് മറ്റ് സ്ഥലങ്ങളില്‍ അനന്തരഫലങ്ങള്‍ ഉണ്ടാവുകയും വിശ്വാസികള്‍ക്ക് ഹാനികരമാവുകയും ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പരിഷ്‌ക്കരണം നടപ്പില്‍ വരുത്തിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!