ദിവ്യകാരുണ്യഭക്തി കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധവും ഉത്കൃഷ്ടവുമായ ഭക്തി ഏതാണെന്നറിയാമോ?

ദിവ്യകാരുണ്യഭക്തി കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധവും ഉത്കൃഷ്ടവുമാണ് മരിയഭക്തി. എന്നാല്‍, അതിന്റെ ദുരുപയോഗം വലിയ ദൈവദോഷമാണ്. അയോഗ്യമായ ദിവ്യകാരുണ്യസ്വീകരണമൊഴിച്ചാല്‍ ഇത് ഏറ്റവും ഗൗരവമേറിയ പാപമാണ്. പരിശുദ്ധ കന്യകയോട് യഥാര്‍ത്ഥത്തില്‍ ഭക്തിയുള്ളവരായിരിക്കാന്‍ സര്‍വ്വപാപങ്ങളിലും നിന്ന് ഒഴിഞ്ഞിരിക്കത്തക്കവണ്ണം വിശുദ്ധിയുണ്ടാകേണ്ടതുണ്ട്.പക്ഷേ അത് നിര്‍ബന്ധഘടകമല്ല. എന്നാല്‍ മരിയഭക്തര്‍ അവശ്യം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.
1 ക്രിസ്തുനാഥനെയും ദിവ്യജനനിയെയും കഠിനമായി ദ്രോഹിക്കുന്ന ചാവുദോഷങ്ങള്‍ ഒരിക്കലും ചെയ്യുകയില്ലെന്ന് ഹൃദയപൂര്‍വ്വമുളള ദൃഢപ്രതിജ്ഞ.
2 പാപം ഒഴിവാക്കാന്‍ തന്നോടു തന്നെ കാര്‍ക്കശ്യം കാണിക്കുക
3 മരിയസഖ്യത്തില്‍ചേരുക
4 ജപമാല ചൊല്ലുക
5ശനിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുകമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.