ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ഫിറ്റ്‌നസ് പരിശീലനത്തിലേര്‍പ്പെടുകയും വേണം: മാര്‍ക്ക് വാല്‍ബര്‍ഗിന്റെ വീഡിയോ വൈറലാകുന്നു

പ്രശസ്ത താരം മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പമുള്ള ഈ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ഫിറ്റ്‌നസ് പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്യണം എന്നാണ് വീഡിയോയില്‍ അദ്ദേഹം പറയുന്നത്. തുടര്‍ന്ന് ഭാര്യയെ അദ്ദേഹം ചുംബിക്കുകയും ചെയ്യുന്നു.

പ്രാര്‍ത്ഥനയ്ക്ക് തന്റെ ജീവിതത്തില്‍ പ്രമുഖസ്ഥാനമാണ് ഉള്ളതെന്ന് ഇതിനകം പല തവണ വാല്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തന്റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

വീടിന് വെളിയിലേക്കുപോകുമ്പോള്‍ ആദ്യം ചെയ്യുന്ന പ്രവൃത്തി ദേവാലയത്തിന് മുമ്പില്‍ വണ്ടിനിര്‍ത്തി പ്രാര്‍ത്ഥിക്കുകയാണ്. വാല്‍ബര്‍ഗ് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.