ധൈര്യമായിരിക്കുക, ഞങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട് ഓശാന ഞായര്‍ സന്ദേശവുമായി മാര്‍ക്ക് വാല്‍ബെര്‍ഗ്

കുരുത്തോലപ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളും ഇല്ലാതെ ഒരു ഓശാനഞായര്‍ കൂടി കടന്നുപോയി. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ മുമ്പില്‍ പലരുടെയും വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. ഇങ്ങനെ പലതരത്തിലുള്ള വിശ്വാസപ്രതിസന്ധികള്‍ ജീവിതത്തില്‍ ഉടലെടുത്തുവെങ്കിലും പതിവുപോലെ തന്റെ ദൈവവിശ്വാസം പ്രകടമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്.

ഓശാന ഞായര്‍ ആശംശകളുമായിട്ടാണ് അദ്ദേഹവും ഭാര്യയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലിയൊരു കുരിശിന്റെ ചുവട്ടില്‍ ഇരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ഇവരെ കാണാന്‍ കഴിയുന്നത്. ധൈര്യമായിരിക്കുക, ഞങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട് എന്നാണ് മാര്‍ക്ക് കുറിച്ചിരിക്കുന്നത്.

വിഭൂതിബുധനാഴ്ച നെറ്റിയില്‍ കുരിശുരൂപവുമായി മാര്‍ക്ക് വാല്‍ബെര്‍ഗ് പ്രത്യക്ഷപ്പെട്ടിരുന്നു. പല സെലിബ്രിറ്റികളും തങ്ങളുടെ വിശ്വാസജീവിതം പരസ്യമാക്കാന്‍ മടിച്ചിരിക്കുമ്പോഴാണ് അതില്‍നിന്ന് ഭിന്നനായി മാര്‍ക്ക് വാല്‍ബെര്‍ഗ് പ്രത്യക്ഷപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.