പതിവു തെറ്റിച്ചില്ല, ഇത്തവണയും നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് വാല്‍ബര്‍ഗ്

തന്റെ കത്തോലിക്കാവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബര്‍ഗ്. ഓരോ വിഭൂതി ബുധനാഴ്ചയും നെറ്റിയില്‍ ചാരം പൂശിയുള്ള ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഭാര്യയ്‌ക്കൊത്തും തനിച്ചും ഉള്ള ചിത്രങ്ങളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ അദ്ദേഹവും വൈദികനുമാണ് ചിത്രത്തിലുള്ളത്.

സന്തോഷകരമായ വിഭൂതി ബുധന്‍ എല്ലാവര്‍ക്കും ആശംസിക്കുന്നുവെന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സന്തോഷത്തോടെ നോമ്പ് ആരംഭിക്കാമെന്നും അദ്ദേഹം കുറിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.