കരുണയുടെ നൊവേന അഞ്ചാം ദിവസം


ധ്യാനം : കത്തോലിക്കാസഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക

പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങ് നിരസിക്കുകയില്ലല്ലോ. വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണ്ണമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നല്കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ.

സഹതാപസമ്പൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും അകന്നുപോകുവാന്‍ അവരെ അനുവദിക്കരുതേ. പകരം അവര്‍ക്ക് അവിടെ സ്ഥാനം നല്കി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.

നിത്യനായ പിതാവേ, വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ മേല്‍ പ്രത്യേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ചു മനപ്പൂര്‍വ്വം തെറ്റില്‍ നിലനില്ക്കുന്നവരുടെ മേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ പരാജയങ്ങളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന് അവരോടുള്ള സ്‌നേഹവും അവര്‍ക്ക് വേണ്ടി ഏറ്റ സഹനവും അവര്‍ക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങ് പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പാടിപ്പുകഴ്ത്തുവാന്‍ അവരേയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രീത്വമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.