മെക്‌സിക്കോ: സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മെക്‌സിക്കോയില്‍ നിന്നുള്ള ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ വീഡിയോയാണ് ആരാധനയ്ക്കായുള്ള, കൂദാശ ചെയ്ത തിരുവോസ്തി ഹൃദയം പോലെ തുടിക്കുന്നതിന്റെ വീഡിയോയാണ് ഇത്.
മെക്‌സിക്കന്‍ സ്‌റ്റേറ്റ് ജാലിസ്‌ക്കോയിലെ സാപ്പോടാലെനിജോയിലെ ഔര്‍ ലേഡി ഓഫ് ദ റോസറി ദേവാലയത്തിലെ ആരാധനയ്ക്കാണ് ഈ അത്ഭുതം സംഭവിച്ചത്.ജൂലൈ 23 നാണ് വീഡിയോ റിക്കോര്‍ഡ് ചെയ്യപ്പെട്ടത്. ആരാധനയ്ക്കായി വന്ന വിശ്വാസികളാണ് ആദ്യം ഈ ദൃശ്യം കണ്ടത്. അവര്‍ വേഗം തന്നെ മൊബൈലില്‍ ഇത് പകര്‍ത്തുകയായിരുന്നു. 20 -30 സെക്കന്റ് ഈ അത്ഭുതം നീണ്ടുനിന്നു.
എന്നാല്‍ അതിരൂപത ഇതേക്കുറിച്ച് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.