വാഹനം തീപിടിച്ചു നശിച്ചു, മാതാവിന്റെ രൂപത്തിന് ഒരു പോറല്‍ പോലുമില്ല

ബ്രസീലില്‍ നിന്നുളള ഒരു വാഹനാപകടത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. ഒരു സാധാരണ വാഹനാപകടത്തിന്റെ കാര്യമല്ല ഇത്. ഒരു ട്രക്ക് മുഴുവന്‍ തീപിടിച്ച് നശിച്ചിരിക്കുന്നു. പക്ഷേ അത്ഭുതമെന്ന് പറയുന്നത് ആ വണ്ടിക്കുള്ളിലുണ്ടായിരുന്ന മരിയരൂപത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്നതാണ്.

തീനാളങ്ങള്‍ മരിയരൂപത്തെ തൊട്ടിട്ടുപോലുമില്ല. ബ്ര്‌സീലിന്റെ ധ്യസ്ഥയായ ഓര്‍ ലേഡി ഓഫ് അപ്പാരെസിഡായുടെ രൂപമാണ് ഇത്. അമ്മേ അമ്മയുടെ മേലങ്കിയാല്‍ എന്നെ പൊതിഞ്ഞുപിടിക്കണമേ എന്ന പ്രാര്‍ത്ഥനയും ഈ മരിയരൂപത്തിന്റെ ചുവടെ എഴുതിവച്ചിട്ടുണ്ടായിരുന്നു. മറ്റൊരു അത്ഭുതം എന്ന് പറയുന്നത് ട്രക്ക് ഡ്രൈവര്‍ക്കും ചെറിയൊരു പരിക്കുപോലും സംഭവിച്ചിട്ടില്ല എന്നതാണ്.

അമ്മേ മാതാവേ ഞങ്ങളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും അമ്മയുടെ മേലങ്കിയാല്‍ പൊതിഞ്ഞു സംരക്ഷിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.