ക്ലേശം നിസ്സാരമോ ഗുരുതരമോ ആയിക്കോട്ടെ ക്ഷമയോടെ സഹിക്കാന്‍ പഠിക്കൂ

മനുഷ്യജീവിതം ക്ലേശഭരിതമാണ്. എല്ലാ മനുഷ്യരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മുടെ വിചാരം നമ്മുടേതാണ് ഏറ്റവും വലിയ ക്ലേശമെന്നാണ്. അതുകൊണ്ടുതന്നെ അത് നമ്മുക്ക് അസഹനീയമായി തോന്നുന്നു.

പക്ഷേ നമ്മുടെ ക്ലേശങ്ങളെ മറ്റുള്ളവരുടെക്ലേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടേത് വളരെ നിസ്സാരമായിരിക്കും. സ്വന്തം ക്ലേശങ്ങളെ പ്രതി സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ആശ്വാസദൂതാണ് ക്രിസ്ത്വാനുകരണം പറയുന്നത്.

ക്രിസ്ത്വാനുകരണത്തിലെ വാക്കുകള്‍:

വളരെയേറെ കഷ്ടതകള്‍ അനുഭവിക്കുകയും അങ്ങേയറ്റം പരീക്ഷിക്കപ്പെടുകയും ഉഗ്രമായി മര്‍ദ്ദിക്കപ്പെടുകയും നാനാവിധ പ്രലോഭനങ്ങള്‍ വഴി പരിശോധിക്കപ്പെടുകും ചെയ്തവരോട്‌നിന്നെ താരതമ്യപ്പെടുത്തി നോക്കിയാല്‍ നീ സഹിക്കുന്നത് എത്ര നിസ്സാരം. ആകയാല്‍ നീ സഹിക്കുന്ന ആ നിസ്സാരക്ലേശങ്ങള്‍ ലഘുവായിത്തോന്നാന്‍വേണ്ടി അന്യരുടെ ഭയങ്കരമായ കഷ്ടതകള്‍ നീ ഓര്‍മ്മിക്കേണ്ടതാണ് എന്നാല്‍ നീ അനുഭവിക്കുന്ന ക്ലേശങ്ങള്‍ നിസ്സാരമല്ലെന്ന് നിനക്ക് തോന്നുന്ന പക്ഷം അതു കാരണം അക്ഷമനാകാന്‍ ഇടയാകാതിരിക്കട്ടെ. ക്ലേശം നിസ്സാരമോ ഗുരുതരമോ ആയാലും വേണ്ടില്ല എല്ലാം ക്ഷമയോടെ സഹിക്കാന്‍ പരിശ്രമിക്കുക.

അതെ, നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളെല്ലാം ക്ഷമയോടെ സഹിക്കാന്‍ നമുക്ക് ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.