കോവിഡ്; മിഷന്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി, നേഴ്‌സുമാരായി സേവനം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും ഡോക്ടേഴ്‌സിനും കോവിഡ്

ഡിബ്രുഗാര്‍ഹ്: ആസാമിലെ ഡിബ്രുഗാര്‍ഹ് മിഷന്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. ഇവിടെ സേവനം ചെയ്യുന്ന12 കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കും ഡോക്ടര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയത്. സെന്റ് വിന്‍സെന്‍ഷ്യ ജെറോസ ഹോസ്പിറ്റലാണ് ജൂലൈ നാലിന് അടച്ചുപൂട്ടിയത്.

ഹോസ്പിറ്റലിലെ സുപ്പീരിയര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കമ്മ്യൂണിറ്റിയിലെ നാലു കന്യാസ്ത്രീകള്‍ എണ്‍പതിന് മേല്‍ പ്രായം ചെന്നവരാണ്. ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയത് എല്ലാവരെയും നടുക്കിയിരിക്കുകയാണ്. ഡിബ്രുഗാഹ് രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫും മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കന്യാസ്ത്രീകള്‍ക്കും ആശുപത്രിയിലെ ജോലിക്കാര്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.

1970 ലാണ് ഹോസ്പിറ്റല്‍ ഇവിടെ ആരംഭിച്ചത്. സൈക്യാട്രിക് യൂണിറ്റ് ഉള്‍പ്പടെ 70 കിടക്കകളുള്ള ഹോസ്പിറ്റലാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.