മണിപ്പൂര്‍; ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണം നടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ: മിസോറാം ബിജെപി വൈസ് പ്രസിഡന്റ്

മണിപ്പൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നതെന്ന് മിസോറാം ബിജെപി വൈസ് പ്രസിഡന്റ് ആര്‍വന്റാം ചുവാഗം. ക്രൈസ്തവര്‍ക്കും ക്രിസ്തുമതത്തിനുമെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനീതിക്കെതിരെയുള്ള പ്രതികരണമെന്നോണം അദ്ദേഹം ബിജെപി വൈസ്പ്രസിഡന്റ് സ്ഥാനംരാജിവയ്ക്കുകയും ചെയ്തു.

ക്രൈസ്തവര്‍ക്കതെിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ അപലപിക്കാന്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായിട്ടില്ലെന്നും ചുവാംഗം ആരോപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.