“നിന്നെ എനിക്ക് നന്നായി അറിയാം” എന്ന് കര്‍ത്താവ് പറഞ്ഞ ബൈബിള്‍ പഴയനിയമത്തിലെ വ്യക്തി ആരാണെന്നറിയാമോ?

മോശയെക്കുറിച്ച് നമുക്കറിയാം. ഇസ്രായേല്‍ ജനതയെ കാനാന്‍ ദേശത്തേക്ക് നയിക്കുന്നതിന് നിയോഗിക്കപ്പെട്ട വ്യക്തി. മോശയോടാണ് കര്‍ത്താവ് ഈ വാക്കുകള്‍ പറഞ്ഞിരിക്കുന്നത്.നിന്നെ എനിക്ക് നന്നായി അറിയാം.

ഇസ്രായേല്‍ ജനതയെ നയിക്കുക എന്ന് കര്‍ത്താവ് മോശയോട് ആജ്ഞാപിക്കുമ്പോള്‍ മോശ പറയുന്നത് ഇതാമ്. ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോട് ആജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എന്റെ കൂടെ അയയ്ക്കുക എന്ന് അറിയിച്ചിട്ടില്ല. എന്നിട്ടും എനിക്ക് നിന്നെ നന്നായിട്ടറിയാം. നീ എന്റെ പ്രീതി നേടിയിരിക്കുന്നുഎന്ന് അവിടുന്ന് പറയുന്നു. അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്ക് കാണിച്ചുതരുക. അങ്ങനെ ഞാന്‍ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തംജനമാണെന്ന് ഓര്‍മ്മിച്ചാലും. ( പുറപ്പാട് 33′: 12-13) ഇതിന് മറുപടിയായിട്ടാണ് കര്‍ത്താവ് മോശയോട്ഇപ്രകാരം പറയുന്നത്. നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍ നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്ക് നന്നായിഅറിയാം.( പുറപ്പാട് 33:17)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.