ഇതാണ് പ്രഭാത പ്രാര്‍ത്ഥന വഴിയുള്ള നന്മകള്‍

എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത് ?
എന്താണ് പ്രഭാതത്തിന്‍റെ മഹത്വം?

1. പ്രഭാതപ്രാര്‍ത്ഥനയുടെ മഹത്വം പ്രഭാതത്തില്‍ നമ്മള്‍ മറ്റാരെയും കാണുന്നതിനു മുന്‍പ് ദൈവത്തെ കാണുന്നു….

2. ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍പ് തന്നെ ദൈവത്തെ കണ്ടു ശക്തി പ്രാപിക്കുന്നു.

3. മനുഷ്യനോട് സംസാരിക്കുന്നതിന് മുന്‍പായി തന്നേ…. ദൈവത്തോട് സംസാരിക്കുന്നു….

4. മനുഷ്യനോട് കൂട്ടായിമ ആചരിക്കുന്നതിന് മുന്‍പായി ദൈവത്തോട് കൂട്ടായിമ ആചരിക്കുന്നു…

5. ലോകത്തിന്‍റെ വാര്‍ത്ത‍ അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള ദൂതുകള്‍ നമ്മള്‍ വായിക്കുന്നു,  കേള്‍ക്കുന്നു….

6. മനുഷ്യരുടെ മുന്‍പില്‍ ഇരിക്കുന്നതിനു മുന്‍പ് ദൈവത്തിന്‍റെ മുന്‍പില്‍ ഇരിക്കുന്നു….

7.മനുഷ്യരുടെ മുന്‍പില്‍ മുട്ട്കുത്തുന്നതിനു മുന്‍പ് ദൈവത്തിന്‍റെ മുന്‍പില്‍ മുട്ട് കുത്തുന്നു….

8. മനുഷ്യരെ ആദരിക്കുന്നതിനു മുന്‍പ് ദൈവത്തെ നമ്മള്‍ ആദരിക്കുന്നു, സ്തോത്രം ചെയ്യുന്നു.

9. അരോചകമായ മറ്റ് സംഗീതം കേള്‍ക്കുന്നതിനു മുന്‍പ് നമ്മള്‍ ദൈവത്തെ പാടി പുകഴ്ത്തുന്നു…

10. മനുഷ്യരുടെ സാന്നിധ്യം അറിയുന്നതിന് മുന്‍പ് തന്നേ…. ദൈവത്തിന്‍റെ സാന്നിധ്യം അറിയുന്നു….

11. ശാരീരിക ആഹാരം കഴിക്കുന്നതിനു മുന്‍പ് ആത്മീക ആഹാരം കഴിക്കുന്നു….

12. മറ്റുള്ള നാമം വിളിക്കുന്നതിനു മുന്‍പേ…. നാം യേശുനാമം വിളിക്കുന്നു…

13. പ്രഭാത സ്നാനം സ്വീകരിക്കുന്നതിനു മുന്‍പ് വചന സ്നാനം സ്വീകരിക്കുന്നു….

14. നമ്മള്‍ നമ്മളെ തന്നെ കണ്ണാടിയില്‍ കാണുന്നതിനു മുന്‍പേ യേശുവിനെ കാണുന്നു….

15. മുറ്റം വെടിപ്പാക്കുന്നതിനു മുന്‍പ് തന്നെ നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുന്നു…. ( കടപ്പാട്: വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു ഫോര്‍വേഡ് മെസേജ്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.