ചൈനീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാകാന്‍ താല്പര്യമില്ല,മോസസ് സിനിമയുടെ പേരു മാറ്റുന്നു

ബെയ്ജിംങ്: മോസസ് ഓണ്‍ ദ പ്ലെയ്ന്‍ എന്ന സിനിമയുടെ പേര് മാറ്റുന്നതായി ചൈനീസ് സംവിധായകന്റെ പ്രഖ്യാപനം. ഉടന്‍ തന്നെ റീലിസാകുന്ന സിനിമയ്ക്ക് ഫയര്‍ ഓണ്‍ ദ പ്ലെയ്ന്‍ എന്നായിരിക്കും പേര്, വിശുദ്ധഗ്രന്ഥത്തിലെ പേരു നല്കി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് പേരുമാറ്റുന്നതെന്നാണ് വിവരം.

ബെയ്ജിംങ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു സംവിധായകനായ ഹാങ് ചിയുടെ പ്രഖ്യാപനം. ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ നിന്ന് എല്ലാവിധത്തിലുള്ള ക്രിസ്തീയ നാമധേയങ്ങളും തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടാണ് സംവിധായകന്‍ ചിത്രത്തിന്റെ പേരുമാറ്റിയതെന്ന് ചൈനീസ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രതിനിധി ഫാ. ഫ്രാന്‍സിസ് ലിയു പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates