തല്ക്കാലം പേരുമാറ്റില്ല, പക്ഷേ ടാഗ് ലൈന്‍ മാറ്റും: വിവാദസിനിമാ പേരിനെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷായുടെ പ്രതികരണം

കൊച്ചി: ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് നിലപാട് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ നാദിര്‍ഷ. എന്നാല്‍ സിനിമയുടെ ടാഗ് ലൈനായ നോട്ട് ഫ്രം ദ ബൈബിള്‍ എന്നത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേരു മാത്രമാണെന്നും നാദിര്‍ഷ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരിലാണ് ടാഗ് ലൈന്‍ ഉപേക്ഷിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയ ശേഷം മതവികാരം വ്രണപ്പെട്ടാല്‍ ഏതു ശിക്ഷയ്ക്കും തയ്യാറാണെന്നും സംവിധായകന്‍ പറയുന്നു. സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം എന്ന കുറിപ്പോടെയാണ് വിശദീകരണം നല്കിയിരിക്കുന്നത്. നാദിര്‍ഷ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഈശോ എന്നാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദങ്ങളുയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.