ദേശീയ യുവജന ദിനം ഓഗസ്റ്റ് 11 ന്

.

ബാംഗ്ലൂര്: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ( സിസിബിഐ)യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 ന് മൂന്നാമത് ദേശീയ യുവജന ദിനം ആഘോഷിക്കും. രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ മെത്രാന്മാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദിനമാണ് ഇത്.

ഇടവക, രൂപത,സ്ഥാപനം എന്നിവ കേന്ദ്രമാക്കിയാണ് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അന്നേദിവസം യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലികളും അര്‍പ്പിക്കപ്പെടും. വിശുദ്ധ ലൂക്കായുടെ സുവിശേഷം 1 : 38 ആണ് ഈ വര്‍ഷത്തെ യുവജനദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍, റിക്രിയേഷന്‍, ഔട്ട്‌റീച്ച്, ഫെലോഷിപ്പ്, എന്നിവയും ഇന്നേ ദിവസം നടക്കും.

എല്ലാവരും ഈ ദിനത്തിന് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് സിസിബിഐ യൂത്ത് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates