ദേശീയ യുവജന ദിനം ഓഗസ്റ്റ് 11 ന്

.

ബാംഗ്ലൂര്: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ( സിസിബിഐ)യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 ന് മൂന്നാമത് ദേശീയ യുവജന ദിനം ആഘോഷിക്കും. രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ മെത്രാന്മാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദിനമാണ് ഇത്.

ഇടവക, രൂപത,സ്ഥാപനം എന്നിവ കേന്ദ്രമാക്കിയാണ് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അന്നേദിവസം യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലികളും അര്‍പ്പിക്കപ്പെടും. വിശുദ്ധ ലൂക്കായുടെ സുവിശേഷം 1 : 38 ആണ് ഈ വര്‍ഷത്തെ യുവജനദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍, റിക്രിയേഷന്‍, ഔട്ട്‌റീച്ച്, ഫെലോഷിപ്പ്, എന്നിവയും ഇന്നേ ദിവസം നടക്കും.

എല്ലാവരും ഈ ദിനത്തിന് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് സിസിബിഐ യൂത്ത് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.